KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്ന 4 പേരുടെ ശ്രവം പരിശോധനക്കയച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്ന 4 പേരുടെ ശ്രവം പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസമാണ് അന്യ സംസ്ഥാനത്ത് നിന്ന് വന്ന 2 പേരെയും അവരെ കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവറെയും കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് രണ്ട് പേർ എത്തിയത്. കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് 4 പേരും. കോഴി്‌ക്കോട് ബീച്ച് ആശുപത്രിയിലെ ലാബിൽ നിന്ന് ശ്രവം എടുത്ത് മെഡിക്കൽ കോളജിലെ ICMR ലാബ് വഴിയാണ് ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *