KOYILANDY DIARY

The Perfect News Portal

ഇമാസ് സമന്വയ ആർട്ട് ഹബ്ബ് അഞ്ചാം വാർഷികം

കുട്ടി കലാ പ്രതിഭകൾ ഭദ്രദീപം കൊളുത്തി.. സമന്വയ ആർട്ട് ഹബ്ബിന്റെ അഞ്ചാം വാർഷികം കൊയിലാണ്ടി ടൗൺഹാളിൽ വർണ്ണാഭമായി നടന്നു. ഇമാസ് സമന്വയ ആർട്ട് ഹബ്ബിന്റെ നൃത്ത – സംഗീത – ചിത്ര പ്രദർശനം കുട്ടി കലാ പ്രതിഭകൾ ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങ് വേറിട്ട അനുഭവമായി മാറി.
കുരുന്നു പ്രതിഭകളായ ആരതി, റിതിക, ടിയാന, ഐറ, റിഹാൻവി എന്നിവർ ദീപം കൊളുത്തി. അധ്യാപകരായ സുഹിജ, ഷീബ, ഐശ്വര്യ, റംഷ , ഗായകൻ വിനോദ്, ഗിറ്റാറിസ്റ്റ് പ്രശാന്ത്, സീനിയർ വിദ്യാർത്ഥി നീലിമ. എസ്. നായർ, ശിവകുമാർ. എം എസ്. എന്നിവർ നേതൃത്വം നൽകി.