KOYILANDY DIARY

The Perfect News Portal

പരാതിപെട്ടിക്ക് വിട.. ഇനി പരാതികളും അഭിപ്രായങ്ങളും ക്യൂ ആർ കോഡ് സ്കാൻ ചെയത് രേഖപ്പെടുത്താം

പരാതിപെട്ടിക്ക് വിട.. കേരളത്തിൽ ആദ്യമായി കൊയിലാണ്ടിയിൽ. ഇനി പരാതികളും അഭിപ്രായങ്ങളും ക്യൂ ആർ കോഡ് സ്കാൻ ചെയത് രേഖപ്പെടുത്താം, കൊയിലാണ്ടി താലൂക്ക് ഓഫീസിലെയും അതിന് കീഴിലുള്ള 31 വില്ലേജ് ഓഫീസുകളിലും ഈ സംവിധാനം ഏർപ്പെടുത്തും, എല്ലാം സ്മാർട്ട് ആയ ഈ കാലഘട്ടത്തിൽ പരാതികളും അഭിപ്രായങ്ങളും ഇനി സ്മാർട്ട് ഫോണിലൂടെ ക്യൂ ആർ കോഡ് സ്കാൻ ചെയത് രേഖപ്പെടുത്താനുള്ള സംവിധാനമാണ് നിലവിൽ വന്നത്.
താലൂക്ക് ഓഫീസിലെയും വില്ലേജ് ഓഫീസുകളിലെയും ഏതു തരത്തിലുമുള്ള പരാതികളും അഭിപ്രായങ്ങളും, സമൂഹത്തിൽ ശ്രദ്ധയിൽപ്പെടുന്ന മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങളും ഈ സംവിധാനത്തിലൂടെ തഹസിൽദാരുടെ ശ്രദ്ധയിൽപെടുത്താം, അത്തരം പരാതികളിൽ 5 ദിവസത്തിനുളളിൽ പരാതിക്കാരന് മറുപടി ലഭിക്കുന്നതാണ്. താലൂക്ക് ഓഫീസിലെയും വില്ലേജ് ഓഫീസുകളിലെയും നിലവിലെ ഫയലിനെ കുറിച്ചുള്ള വിവരങ്ങളും ഈ സംവിധാനത്തിലൂടെ ആരായാവുന്നതാണ്.
Advertisements
ജീവനക്കാരെ കുറിച്ചുള്ള പരാതികളും ഈ സംവിധാനത്തിലൂടെ തഹസിൽദാരുടെ ശ്രദ്ധയിൽ പെടുത്താം, ബന്ധപ്പെട്ട ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം നല്ലത്, ശരാശരി, മോശം എന്നീ 3 ഓപ്ഷനിലൂടെ രേഖപ്പെടുത്താനും ഈ സംവിധാനത്തിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്, ഇത്തരത്തിൽ  ഓൺലൈൻ ആയി ലഭിക്കുന്ന  പരാതികൾ പരിശോധിക്കാൻ  താലൂക്ക് ഓഫീസിലെ ഹെഡ് ക്വോർട്ടേഴ്സ് ഡെ, തഹസിൽദാരുടെ നേതൃത്തത്തിൽ ഓൺലൈൻ പരാതി പരിഹാര സെൽ രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സംവിധാനം ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ സർക്കാർ ഓഫീസാണ് കൊയിലാണ്ടി താലൂക്ക് ഓഫീസ് എന്ന് തഹസിൽദാർ സി.പി മണി പറഞ്ഞു.
ഈ സംവിധാനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗാന്ധിരക്തസാക്ഷി ദിനത്തിൽ  കോഴിക്കോട് ഇലക്ഷൻ ഡെ. കലക്ടർ ഹിമ. കെ നിർവഹിച്ചു, ചടങ്ങിൽ കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല, പേരാമ്പ്ര എം എൽ എ. ടി പി രാമകൃഷണൻ, കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാർ അഡ്വ: കെ. സത്യൻ , വടകര ആർ.ഡി.ഒ. ബിജു സി എന്നിവർ മുഖ്യ അതിഥികളായിരുന്നു.