KOYILANDY DIARY

The Perfect News Portal

കീഴരിയൂരിൽ നിന്ന് 500 ലിറ്റർ വാഷ് പിടികൂടി

കൊയിലാണ്ടി: നാടും നഗരവും വെള്ളപ്പൊക്കത്തിൽ മുങ്ങി ദുരിതാശ്വാസ പ്രവര്ത്തനങ്ങള് നടക്കുന്നതിനിടെ കൊയിലാണ്ടി  പോലീസ് വാഷ് പിടികൂടി. നടുവത്തൂർ കീഴരിയൂർ കോയിത്തുമ്മൽ ശ്രീജുവിന്റെ വീട്ടിൽ നിന്നാണ്  500 ലിറ്റർ വാഷ് പിടികൂടിയത്. എസ്.ഐ. പി.കെ.റഊഫിന്റെ നേതൃത്വത്തിൽ വാറ്റ് ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു  പരിശോധന. പരിശോധനയ്ക്കിടയിൽ ശ്രീജു പുഴനീന്തി രക്ഷപ്പെടുകയായിരുന്നു.

വിയ്യൂര്‍ മേഖലയില്‍ പുഴയും തോടും കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ വെള്ളത്തില്‍

Leave a Reply

Your email address will not be published. Required fields are marked *