KOYILANDY DIARY

The Perfect News Portal

3 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ

കൊയിലാണ്ടി: എക്സൈസ് പാർട്ടി ബപ്പൻകാട്, കൊല്ലം, തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 3 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. പന്തലായനി ശാന്തി ശ്രീയിൽ ശ്രീജിലേഷ് ചന്ദി ൽ നിന്ന് (37) ഒരു കിലോഗ്രാമും, ഉത്തർപ്രദേശ് ഔറംഗബാദ് സ്വദേശി രമേഷ് സോൻകർ (42)ൽ നിന്ന് രണ്ട് കിലോഗ്രാമും ആണ്‌ പിടികൂടിയത്.

സ്കൂൾ തുറന്നതോടെ വിദ്യാലയ പരിസരങ്ങളിൽ പുകയില ഉൽപ്പന്ന വിപണനം സജീവമായതിനാലാണ് റെയ്ഡ് നടത്തിയത്. എക്സൈസ് ഇൻസ്പക്ടർ എ ഷമീർ ഖാൻ, പ്രിവന്റീവ് ഓഫീസർ വി.സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ സി.രാമകൃഷ്ണണൻ, കെ.പി.ഷംസുദ്ദീൻ, ആർ.വിപിൻ, കെ.പി.സായി ദാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *