KOYILANDY DIARY

The Perfect News Portal

ലൈഫ് പദ്ധതിയിൽ വീട് നൽകിയില്ലെന്ന വാർത്ത വസ്തുതാ വിരുദ്ധം: അരിക്കുളം പഞ്ചായത്ത് ഭരണ സമിതി

കൊയിലാണ്ടി: അരിക്കുളം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ തെരെഞ്ഞെടുക്കപ്പെട്ട യുവാവിന്റെ വീടിന് ബിൽഡിംങ് പെർമിറ്റ് നൽകാതെ വട്ടംകറക്കുന്നു എന്ന വാർത്ത സത്യ വിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

2001 നവംബർ മാസത്തിലാണ് കണ്ണമ്പത്ത് അംഗനവാടി നിർമ്മിക്കാനാവശ്യമായ സ്ഥലം സൗജന്യമായി ലഭിക്കുകയും തുടർന്നുളള വർഷങ്ങളിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം പുതിയ കെട്ടിടം നിർമ്മിക്കുകയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കിണർ നിർമ്മിക്കുകയും ചെയ്തു. എന്നാൽ 2013 ജൂലായ് 18നാണ് വടക്കേ പറമ്പത്ത് രഞ്ജിഷ് അംഗനവാടിയോട് അനുബന്ധിച്ചുളല സ്ഥലം വാങ്ങുന്നത്. കിണർ നിൽക്കുന്ന സ്ഥലം പണം കൊടുത്ത് വാങ്ങരുതെന്ന് നാട്ടുകാരിൽ പലരും പറഞ്ഞെങ്കിലും അതെല്ലാം അവഗണിച്ചു കൊണ്ടാണ് കച്ചവടം നടന്നത്. കൂടാതെ രഞ്ജിഷിന്റെ സ്ഥലത്തിൻരെ പുതിയ ആധാരത്തിൽ കിണർ നിർമ്മിച്ചിട്ടുമില്ല.

സർക്കാർ ഫണ്ട് ഉപോയഗിച്ച് നിർമ്മിച്ചതും ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്ടറിൽ ഉൾപ്പെട്ടതുമായ കിണർ പണം കൊടുത്ത് വാങ്ങുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവർക്കും അറിയാവുന്നതാണ്. രഞ്ജിഷ് സ്ഥലം വാങ്ങിയതിനു ശേഷം കിണറുമായി ബന്ധപ്പെട്ട് വിവധ തടസ്സങ്ങൾ ഉണ്ടായിരുന്നു. സ്ഥലം വാങ്ങിയ ഉടനെ ജെ.സി.ബി ഉപയോഗിച്ച് കിണറിൻരെ ആൾമറ ഭാഗികമായി പൊളിച്ചതായും പഞ്ചായത്തിൽപരാതി നിലവിലുണ്ട്. അംഗനവാടിയിൽവെച്ച് നടക്കുന്ന 12-ാം വാർഡ് സഭയിൽ കിണറിൻരെ കപ്പിയും കയറും പഞ്ചായത്ത് പ്രസിഡണ്ടിൻരെ മുമ്പിൽ കെണ്ട്വെക്കുന്ന സംഭവമുണ്ടായി. കീടാതെ അംഗനവാടി കിണറിന് മോട്ടോർ സ്ഥാപിക്കുന്ന പ്രൊജക്ട് ഉണ്ടാക്കിയെങ്കിലും തടസ്സപ്പെടുത്തയതിനാൽ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രശ്‌നം ചർച്ച ചെയ്ത് നല്ല രീതിയിൽ പരിഹരിക്കാൻ പഞ്ചായത്ത് ശ്രമിച്ചെങ്കിലും കക്ഷി തയ്യാറായില്ല.

Advertisements

ഇതിനിടയിലാണ് രഞ്ചീഷിനെ ലൈഫ് പദ്ധതിയുടെ ഗുണഭോക്താവായി തെരഞ്ഞെടുക്കുന്നത്. ഇതിന്റെ ഭാഗമായി 30-4-2018ന് നൽകിയ വീടിന്റെ പെർമിറ്റിന് വേണ്ടിയുള്ള സൈറ്റ് പ്ലാനിൽ സ്വന്തം കിണറായി കാണിച്ചാണ് അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചത്. അംഗനവാടി കിണർ എന്ന കാണിച്ച് പ്ലാൻ തിരുത്തി സമർപ്പിക്കാൻ പഞ്ചായത്തിൽ നിന്നും അറിയിപ്പ് നൽകിയിരുന്നു. എന്നാൽ 2018 ജൂൺ 5ന് കിണറില്ലാതെ പ്ലാൻ ഹാജരാക്കിയതിനാൽ വീണ്ടും തിരുത്താനാവശ്യപ്പെട്ടു.

എന്നാൽ ജൂൺ 16ന് അതേ പ്ലാനിൽ സ്വന്തം കിണറായി സ്ഥാപിച്ചാണ് നിലവിൽ അപേക്ഷ മാറ്റി സ്ഥാപിച്ചത്. തർക്കം പരിഹരിക്കുന്നതിന് 2018 മെയ് 29ന് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചർച്ച നടത്തി പഞ്ചായത്ത് കിണർ എന്നാക്കി മാറ്റി അപേക്ഷ സമർപ്പിക്കാനും ഇത് സംബന്ധിച്ച് ഒത്തുതീർപ്പുകൾ മുദ്ര പേപ്പറിൽ എഴുതി സമർപ്പിക്കാനും തീരുമാനമായതാണ്. ഈ വ്യവസ്ഥകൾ പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കേണ്ടതിനാൽ ജൂൺ 5നും തുടർന്ന് ജൂൺ 26നും ചേരാനും വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കാനും ധാരണയായതാണ്.

അതിനിടയിലാണ് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത്. സർക്കാർ ഫണ്ടകൊണ്ടുണ്ടാക്കിയ ആസ്തികൾ സംരക്ഷിെേക്കെണ്ടത് പഞ്ചായത്തിന്റെയും മാധ്യമങ്ങളുടെയും പൊതുപ്രവർത്തകരുടെയും കടമയാണെന്നിരിക്കെ അംഗനവാടി കിണർ പൂർണ്ണമായി സംരക്ഷിക്കാനും ഒപ്പം രഞ്ചീഷിനെ വീട് നിർമ്മിക്കാൻ പെർമിറ്റ് നൽകുന്നതിനുമായുള്ള നല്ല രീതിയിലുള്ള ഇടപെടലുകളാണ് പഞ്ചായത്ത് നടത്തിയത്. യാഥാർത്ഥ്യം ഇതായിരിക്കെ വസ്തുതാവിരുദ്ധമായ വാർത്ത തള്ളിക്കളയണമെന്ന് ഭരണസമിതി യോഗം ഏകകണ്ഠമായി പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *