KOYILANDY DIARY

The Perfect News Portal

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ദിശ’ യുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബെഞ്ചുകളും ഡെസ്‌കുകളും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായിരുന്നു.

പ്രധാനാധ്യാപകന്‍ പി.എ. പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ പി. വത്സല, പി.ടി.എ. പ്രസിഡണ്ട് പി. പ്രശാന്ത് എന്നിവര്‍
സംസാരിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബിജേഷ് ഉപ്പാലക്കല്‍ സ്വാഗതവും, നഗരസഭാംഗം പി.എം. ബിജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *