KOYILANDY DIARY

The Perfect News Portal

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട് >  കാലവര്‍ഷം കനത്തതോടെ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യൂ വകുപ്പുകളില്‍നിന്നായി രണ്ടു ജീവനക്കാരെ വീതം കണ്‍ട്രോള്‍ റൂമില്‍ വിന്യസിക്കും. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ്, കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: കലക്ടറേറ്റ്: 0495 2371002, വടകര താലൂക്ക്: 0496 2522361, കൊയിലാണ്ടി താലൂക്ക്: 0496 2620235, താമരശേരി താലൂക്ക്: 0495 2223088, തീരദേശസേന: 1554, നഗരസഭാ ഫ്ളഡ് സ്ക്വാഡ്: 9496041094, 9495788517.