KOYILANDY DIARY

The Perfect News Portal

23-ാം ഗ്രാന്‍സ്ലാം കിരീടം നേടി സെറീനാ വില്യംസിന് ചരിത്ര നേട്ടം

മെല്‍ബണ്‍: കരിയറിലെ 23-ാം ഗ്രാന്‍സ്ലാം കിരീടം നേടി സെറീനാ വില്യംസിന് ചരിത്ര നേട്ടം. 14 വര്‍ഷത്തിനുശേഷം നടന്ന സഹോദരിമാരുടെ പോരാട്ടത്തില്‍ വീനസ് വില്യംസിനെ 6-4, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സെറീന ചരിത്രം കുറിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്ലാം കിരീടം എന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത്.

സെറീനയും വീനസും നേര്‍ക്കുനേര്‍ വന്ന ഒന്‍പതാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. 2009ല്‍ വിമ്ബിള്‍ഡന്‍ ഫൈനലിലാണ് അവസാനമായി ഇരുവരും നേര്‍ക്കുനേര്‍ വന്നത്. വീനസ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അവസാനമായി കളിച്ചതും അന്നാണ്. ക്രൊയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച്‌ ബറോണിയ്ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തിയഞ്ചുകാരിയായ സെറീന ഫൈനലില്‍ കടന്നത്. കോകോ വാന്‍ഡെവെഗെയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് വീനസിന്റെ ഫൈനല്‍ പ്രവേശം. സ്കോര്‍: 6-7, 6-2, 6-3.

Leave a Reply

Your email address will not be published. Required fields are marked *