KOYILANDY DIARY.COM

The Perfect News Portal

ദേശീയ വനിതാ നീന്തല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: ദേശീയ വനിതാ നീന്തല്‍ താരം മുംബൈയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ അടക്കം മെഡലുകള്‍ നേടിയിട്ടുള്ള വനിതാ നീന്തല്‍ താരം തനിക ധാരയെ ആണ് മധ്യ മുംബൈയിലെ ലോവര്‍ പരേലിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെസ്റ്റേണ്‍ റെയില്‍വേയില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന തനിക, വീട്ടില്‍ തനിച്ച്‌ താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം തനികയുടെ സുഹൃത്ത് വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോള്‍, മുറി അടച്ചിട്ട നിലയിലായിരുന്നു. അയല്‍വാസികളുമായി ചേര്‍ന്ന് പൂട്ട് പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് ജനലിന്റെ പാളികളില്‍ തൂങ്ങി മരിച്ച നിലിയില്‍ തനികയെ കണ്ടെത്തിയത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

 

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!