KOYILANDY DIARY

The Perfect News Portal

20 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

നാദാപുരം: കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നയാളെ എക്സൈസ് സംഘം പിടികൂടി. തലശ്ശേരി മുഴപ്പിലങ്ങാട് പാച്ചാക്കര എ.സി. വീട്ടില്‍ ഖാദറി(60)നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി തന്ത്രപൂര്‍വം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പിന്നാലെയെത്തി പരിശോധന നടത്തി. അരയില്‍ ഒളിപ്പിച്ച നിലയില്‍ 20 ഗ്രാം കഞ്ചാവ് പ്രതിയില്‍നിന്ന് കണ്ടെടുത്തു. തലശ്ശേരി ഭാഗത്ത് ഒട്ടേറെ കഞ്ചാവ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.

നാദാപുരം, ഇരിങ്ങണ്ണൂര്‍ ഭാഗത്തെ യുവാക്കള്‍ക്കായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലുള്ളയാളാണ് പ്രതിയെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം. മാസങ്ങള്‍ക്കുമുമ്ബ് നാദാപുരം ബസ്സ്റ്റാന്‍ഡില്‍നിന്ന് കഞ്ചാവുചെടി കണ്ടെടുത്തിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീധരന്‍ കങ്കാടത്ത്, പ്രിവന്റീവ് ഓഫീസര്‍ ശ്രീജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിരാജ്, പ്രമോദ്, ഷിജില്‍കുമാര്‍, സനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *