KOYILANDY DIARY

The Perfect News Portal

കൊളാഷ് പ്രദർശനവും ജാഗ്രതാ സദസ്സും നടത്തി

ബാലുശ്ശേരി: വർധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരേ കൊളാഷ് പ്രദർശനവും ജാഗ്രതാ സദസ്സും നടത്തി. ‘കാന്തപുരത്തുകാർ’ വാട്സാപ്പ്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാന്തപുരം അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉണ്ണികുളം പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുല്ല പരിപാടി ഉദ്ഘാടനംചെയ്തു. എൻ. അജിത് കുമാർ അധ്യക്ഷതവഹിച്ചു.

വിമുക്തി മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ പ്രിയ കക്കോടി മുഖ്യപ്രഭാഷണം നടത്തി. നാസർ മേപ്പാട്, പൂനൂർ ഗവ. ഹയർസെക്കൻററി സ്കൂൾ പ്രധാനാധ്യാപകൻ അഷ്‌റഫ്, മുനീർ, മയങ്ങിൽ ലത്തീഫ് ഹാജി, ഫസൽ എ.പി. ജയൻ എന്നിവർ സംസാരിച്ചു.