KOYILANDY DIARY

The Perfect News Portal

ബസ്‌ കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു

മേപ്പയ്യൂർ: ബസ്‌ കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. മന്ദങ്കാവ് സ്കൂളിന് സമീപം ജനകീയ സമിതി നിർമിച്ച കെ.സി. നാരായണൻ സ്മാരക ബസ്‌ കാത്തിരിപ്പു കേന്ദ്രമാണ് നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ നാടിന് സമർപ്പിച്ചത്. കാത്തിരിപ്പുകേന്ദ്രത്തിൽ സ്ഥാപിച്ച കെ.സി. നാരായണൻ മാസ്റ്ററുടെ ഫോട്ടോ ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ജലിൽ അനാച്ഛാദനം ചെയ്തു. ജെ.എൻ. പ്രേംഭാസിൽ അനുസ്മരണ പ്രഭാഷണം നടത്തി.

ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷനായി. മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, എം. സുധാകരൻ, ഇ. രാജേഷ്, അസീം ചാമപ്പറമ്പിൽ, മസ്ജിദുൽ തക്വ ഖത്തീബ് നവാസ്, അഷ്‌റഫ് വള്ളോട്ട്, പി. ഭാസ്കരൻ, ഇ.വി. ബിജു. എന്നിവർ സംസാരിച്ചു.