KOYILANDY DIARY

The Perfect News Portal

കൗൺസിലർ കേളോത്ത് വത്സരാജിൻ്റെ അധിക്ഷേപം: DYFI പ്രതിഷേധിച്ചു

കൊയിലാണ്ടി നഗരസഭ കൗൺസിലർ കേളോത്ത് വത്സരാജ് DYFI പ്രവർത്തകനോട് മോശമായി സംസാരിക്കുന്ന ശബ്ദം കേൾക്കാം.. കൊയിലാണ്ടി നഗരസഭയിലെ 29-ാം വാർഡ് കൗൺസിലറും കോൺഗ്രസ്‌ പ്രവർത്തകനുമായ കേളോത്ത് വത്സരാജ് അപമര്യാതയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം പ്രദേശത്തെ DYFI പ്രവർത്തകനോട്‌ നടത്തിയ പ്രതികരണമാണ് അങ്ങേയറ്റത്തെ പ്രതിഷേധത്തിന് കാരണമായത്. സംഭവത്തിൽ DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൗൺസിലർക്കെതിരെ കോൺഗ്രസ്സിലും വ്യാപക പരാതിയാണുള്ളതെന്ന് പ്രാദേശിക കോൺഗ്രസ്സ് നേതാവും കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

പ്രദേശത്തെ ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനായി ബന്ധപ്പെട്ടപ്പോൾ രാഷ്ട്രീയ വിരോധം ഉള്ളിൽ വച്ചുകൊണ്ടുള്ള അദ്ദേഹം പ്രതികരണാണ് വത്സരാജ് നടത്തിയതെന്ന് ഡിവൈഎഫ്ഐ പ്രവർത്തകൻ പറഞ്ഞു. കോവിഡ് കാലത്തുൾപ്പെടെ ജനകീയ വിഷയങ്ങളിലെല്ലാം കൌൺസിലർ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ജനപ്രതിനിധിയെന്ന നിലയിൽ ജനകീയ ഇടപെടലുകൾ നടത്തേണ്ട വ്യക്തി തികഞ്ഞ രാഷ്ട്രീയ വിരോധത്തോടെ മോശപ്പെട്ടപ്രതികരണങ്ങളാണ് നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു.

അദ്ദേഹത്തെ നിലക്കി നിർത്താൻ പ്രദേശത്തെ കോൺഗ്രസ്‌ നേതൃത്വം തയ്യാറാവണമെന്നും.ജനദ്രോഹ പ്രവർത്തനങ്ങൾളും അസഭ്യമായ പ്രതികരണത്തിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നേതാക്കൾ DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖല കമ്മിറ്റി നേതാക്കൾ പറഞ്ഞു.

Advertisements