KOYILANDY DIARY

The Perfect News Portal

റോളിംഗ് ട്രോഫിയും സ്പോർട്സ് ഉപകരണങ്ങളും വിതരണം ചയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂൾ വിദ്യാർത്ഥിയും, കായിക താരവുമായിരുന്ന അകാലത്തിൽ പൊലിഞ്ഞ സുദേവ് എസ് ദിനേശിന്റെ ഓർമ്മക്കായി കുടുംബാംഗങ്ങൾ റോളിംഗ് ട്രോഫിയും സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു.

സർവീസ് മുൻ ഫുട്ബോൾ താരം കുഞ്ഞിക്കണാരൻ ഏറ്റുവാങ്ങി. പി ടി. എ പ്രസിഡണ്ട് സുചീന്ദ്രൻ, നഗരസഭ കൗൺസിലർ എ ലളിത, ഫയർ & സേഫ്റ്റി സ്റ്റേഷൻ ഓഫിസർ സി പി ആനന്ദൻ, ശ്രീലാൽ പെരുവട്ടൂർ, സുദേവ് രക്ഷിതാക്കളായ പി.കെ. ദിനേശ്, സുചിത്ര ദിനേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.