KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥിയെ കാണാതായതായി പരാതി

ചെരണ്ടത്തൂർ: വിദ്യാർത്ഥിയെ കാണാതായതായി പരാതി. ചെരണ്ടത്തൂർ ചാലിൽ ഹൗസ് ബാബുവിന്റെ മകൻ നികേത് (16)നെയാണ് ഇന്ന് കാലത്ത് മുതൽ കാണാതായത്. ചെരണ്ടത്തൂർ തിരുവള്ളൂർ ശാന്തി നികേതൻ സ്കൂൾ +1 വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ സാധാരണപോലെ സ്കൂളിലേക്ക് പോയതാണെന്ന് രക്ഷിതാക്കൾ പയ്യോളി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സ്കൂളിൽ അന്വേഷിച്ചപ്പോൾ നികേത് ഇന്ന് വന്നിട്ടില്ലെന്നാണ് അധ്യാപകർ പറയുന്നത്. പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവർ 7736512373 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *