KOYILANDY DIARY

The Perfect News Portal

KSFESA 30-ാം ജില്ലാ സമ്മേളനം

കൊയിലാണ്ടി: KSFESA 30 -ാം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടന്നു. CITU ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ രമേശ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുമേഷ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. പ്രസിഡണ്ട് സുമേഷ് അധ്യക്ഷതവഹിച്ചു. KSFEOU സംസ്ഥാന സെക്രട്ടറി അഞ്ജന കെ.വി ഏജന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനീഷ്, അപ്രൈസേർസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രജിത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മുരളീകൃഷ്ണ പിള്ള, സംസ്ഥാന ട്രഷറർ കവിത രാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. എൽ. പ്രദീപ്‌ കുമാർ എന്നിവർ സംബന്ധിച്ചു. ആയിഷ സലാം നന്ദി പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ നിഗിത രക്തസാക്ഷി പ്രമേയവും, ഷിജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മുരളീകൃഷ്ണ പിള്ള സംഘടന റിപ്പോർട്ടും. ജില്ലാ സെക്രട്ടറി പ്രകാശൻ പ്രവർത്തന റിപ്പോർട്ടും അനീഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ പ്രസിഡണ്ടായി ധീര പാറമ്മൽനെയും, സെക്രട്ടറിയായി സനൽനെയും, ട്രഷററായി അയിഷാ സലാമിനെയും സമ്മേളനം തെരഞ്ഞെടുത്തു. 3 വനിതകൾ അടങ്ങുന്ന 9 അംഗ ജില്ലാ സെക്രട്ടറിയേറ്റും 8 വനിതകൾ ഉൾപ്പെടുന്ന 21 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി സുമേഷ്, അനീഷ്, വരുൺ എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി ഷൈനി, ബിനു, മനുശങ്കർ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. 17 അംഗങ്ങൾ ഉൾപ്പെടുന്ന വനിത സബ് കമ്മിറ്റിയുടെ കൺവീനറായി ഷൈനിയെയും ചെയർപേഴ്സൺ ആയി രജിതയെയും തെരഞ്ഞെടുത്തു. KSFESA ജില്ലാ സെക്രട്ടറി പ്രകാശൻ സ്വാഗതവും സനൽ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *