KOYILANDY DIARY

The Perfect News Portal

തേങ്ങാകൂടക്കു തീപിടിച്ചു

കൊയിലാണ്ടി: തേങ്ങാകൂടക്കു തീപിടിച്ചു. വൈകുന്നേരം 7 മണിയോടുകൂടി  നന്തി, നാരങ്ങോളികുളം പടിക്കൽ  ഇബ്രാഹിമിൻ്റെ ഉടമസ്ഥതയിലുള്ള വീടിനോടനുബന്ധിച്ചുള്ള തേങ്ങാ കൂടയ്ക്കാണ്  തീപിടിച്ചത്. വിറകുപുരക്കടുത്തുണ്ടായിരുന്ന കടന്നൽ കൂടിനു തീയിട്ടതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തെത്തി.

തുടർന്ന് രണ്ടു മണിക്കൂറോളം കഠിനപ്രയത്നം ചെയ്താണ് തീയണക്കാൻ സാധിച്ചത്. തേങ്ങാക്കൂടിൽ സൂക്ഷിച്ചിരുന്ന തേങ്ങകളും വിറകുകളും മുഴുവനായി പുറത്തേക്ക് മാറ്റി. വെള്ളം ഉപയോഗിച്ച് കെടുത്തുകയായിരുന്നു. ഇടുങ്ങിയ വഴിയായതിനാൽ സേനയുടെ വാഹനം സംഭവസ്ഥലത്തേക്ക് എത്താനും വളരെ ബുദ്ധിമുട്ടി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ എം, ശ്രീരാഗ് എംവി, അമൽരാജ് ഓ. കെ, ഷാജു കെ, റഷീദ് കെ പി, സത്യൻ ഹോംഗാർഡ് സുജിത്ത് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *