KOYILANDY DIARY

The Perfect News Portal

വിറക്‌പുരക്ക് തീപിടിച്ചു

വിറക്‌പുരക്ക് തീപിടിച്ചു. കൊയിലാണ്ടി വിയ്യൂർ കുന്നോത്ത് കരുണന്റെ വീട്ടിലെ വിറക്‌പുരക്കാണ് വൈകുന്നേരം 4 മണിയോട്കൂടി തീപിടിച്ചത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപിയുടെ നേതൃത്വത്തിൽ സേനാംഗങ്ഹള് എത്തി മിസ്റ് വാഹനത്തിലെ വെള്ളം ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു. 

സീനിയർ ഫയർ & റസ്ക്യു ഓഫീസർ റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇഎം, അരുൺ എസ്, അമൽരാജ് ഒകെ, ശ്രീരാഗ് എം വി, ഷാജു കെ, സത്യൻ ഹോംഗാർഡ് സുജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *