KOYILANDY DIARY

The Perfect News Portal

ലൈഫ് മിഷന് 1436 കോടി രൂപ; ഇതുവരെ പൂർത്തീകരിച്ചത് 3,22,922 വീടുകൾ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷൻ വഴി 322922 വീടുകൾ പൂർത്തിയാക്കിയെന്നും ഈ വർഷം 71861 വീടുകൾ പണിതുനൽകിയെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബജറ്റ് അവതരണത്തിലൂടെ വ്യക്തമാക്കി.