KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മദ്രസത്തുൽ ബദ് രിയ്യ വനിതാ ആർട്സ് കോളേജ് കെട്ടിടം ഉദ്ഘാടനം

കൊയിലാണ്ടി: സ്ത്രീകളെ മതഭൗതിക സമന്വയ സംവിധാനങ്ങളിലുടെ വിദ്യാഭ്യാസ പരമായി ഉയർത്തികൊണ്ടുവരാൻ മഹല്ല് കമ്മിറ്റികൾ നേതൃത്വം നൽകണമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ പറഞ്ഞു. കൊയിലാണ്ടി മദ്രസത്തുൽ ബദ് രിയ്യ വനിതാ അറബിക് ആൻഡ് ആർട്സ് കോളേജ് കെട്ടിടം ഉദ്ഘാടനവും പ്രഥമ സകിയ സനദ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മിറ്റി പ്രസിഡന്റ് എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ അൻവർ ഫൈസി നിലമ്പൂർ സനദ് പ്രഭാഷണം നടത്തി. മദ്രസ സദർ ടി.കെ മുഹ്‌യുദ്ദീൻ ദാരിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഉന്നത വിജയികൾക്കും ഖുർആൻ പഠിതാക്കൾക്കും എം. അബ്ദുല്ലക്കുട്ടി, എം.പി. അമ്മോട്ടി മാസ്റ്റർ, വി.സി ഹംസ. എം മുഹമ്മദ് ജാഫർ, എം.എ ഹാശിം  എന്നിവർ അവാർഡ് വിതരണം ചെയ്തു.

ജനറൽ സെക്രട്ടറി പി.പി അനീസ് അലി സ്വാഗതവും സെക്രട്ടറി സി.പി അബുബക്കർ അലങ്കാർ നന്ദിയും പറഞ്ഞു. ചിത്രം അടിക്കുറിപ്പ്.  മദ്രസത്തുൽ ബദ് രിയ്യ വനിതാ അറബിക് ആൻഡ് ആർട്സ് കോളേജ് കെട്ടിടം ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ നിർവ്വഹിക്കുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *