KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫിഷറീസ് യു.പി സ്കൂൾ കെട്ടിട ഉദ്ഘാടനം 30ന്

കൊയിലാണ്ടി: ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂളിന് കിഫ്ബി ധനസഹായത്തോടെ തീരദേശ വികസന വകുപ്പ് നിർമിച്ചു നൽകിയ അന്താരാഷ്ട്ര നിലവാരമുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 30ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫിഷറീസ് സാംസ്കാരിക, യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതവഹിക്കും.

ശിലാഫലക അനാഛാദനം വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി നഗരസഭാധ്യക്ഷസുധ കിഴക്കെപ്പാട്ടിന്റെ അധ്യക്ഷതയിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിവ്വഹിക്കും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 

Leave a Reply

Your email address will not be published. Required fields are marked *