KOYILANDY DIARY

The Perfect News Portal

പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന പവർക്കട്ട് ഒഴിവാക്കണം: മർച്ചന്റ്‌സ്‌ അസോസിയേഷൻ

കൊയിലാണ്ടി: പൊതുജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിച്ച് കൊണ്ടുള്ള  കെ.എസ്.ഇ.ബി യുടെ വൈദ്യുതി കട്ട് ഒഴിവാക്കണമെന്ന് കൊയിലാണ്ടി മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വരും ദിനങ്ങളിൽ ഇത്തരം നടപടിയുമായി കെഎസ്ഇബി മുന്നോട്ടുപോയാൽ പ്രക്ഷോഭത്തിന്റെ പാത സ്വീകരിക്കേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പുനൽകി പ്രസിഡണ്ട് കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, അമ്മേത്ത് കുഞ്ഞഹമ്മദ്, പി കെ ശുഹൈബ്,   അജീഷ് മോഡേൺ, പി വി മനീഷ്, പി പ്രജീഷ്, വി കെ ഹമീദ്, പി പി ഉസ്മാൻ എന്നിവർ സംസാരിച്ചു.

വ്യാഴാഴ്ച രാവിലെ 7.30ന് പോയ കരണ്ട് രാത്രി 8 മണിയായിട്ടും വരാത്തതാണ് വ്യാപാരികളെ ഏറെയും ചൊടിപ്പിച്ചത്. 5 മണിക്ക് കരണ്ട് വരുമെന്ന് അറിയിപ്പുണ്ടായിരുന്നിട്ടും കൃത്യത പാലിക്കാൻ തയ്യാറാകാത്ത കെ.എസ്.ഇ.ബി നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *