KOYILANDY DIARY

The Perfect News Portal

വിരമിച്ച അംഗൻവാടി പ്രവർത്തകർക്ക് മൂടാടി ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: പന്തലായനി സി.ഡി.എസ് പ്രൊജക്ടിൽ നിന്നും വിരമിച്ച അംഗൻവാടി പ്രവർത്തകർക്ക് മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. ജീവാനന്ദൻ, സി.ഡി.പി.ഒ. പി.പി. അനിത, ഐ.സി.ഡി.എസ്. പ്രൊജക്ട് ലീഡർ ഇന്ദിര, സോമലത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *