KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി വിളവെടുത്തു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വനിതാ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറികൃഷി, ചെറുധാന്യം എന്നിവ വിളവെടുത്തു. ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ കർഷകരുടെ കൃഷിയാണ് വിളവെടുപ്പ് ഉദ്ഘാടനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിളവെടുപ്പ് നടത്തി. 40 അംഗങ്ങളുള്ള നാലോളം വനിതാ ഗ്രൂപ്പുകളാണ് കൃഷി ഇറക്കിയത് വൈസ് പ്രസിഡണ്ട് കെ അജ്നഫ് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല, കൃഷി ഓഫീസർ വിദ്യാബാബു, വാർഡ് മെമ്പർ സി ലതിക, വാർഡ് കൺവീനർ കെ കെ രവിത്ത് സി ഡി എസ് അംഗം ബീന മഠത്തിൽ എന്നിവർ പങ്കെടുത്തു.

പ്രഭിതാ അനീഷ്, കനകാ പ്രകാശ്, ഗംഗാധരൻ, അജിതാ അശോകൻ, ലളിതാ ശശി എന്നീ വനിതാ കർഷകർ ആണ് കൃഷി ഇറക്കിയത്. മൂന്നു മാസത്തോളം കൃത്യമായ ശാസ്ത്രീയ പരിചരണം നൽകി. ചേമഞ്ചേരി കൃഷി ഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ മികച്ച പിന്തുണയാണ് വനിതാ കൃഷി കൂട്ടായ്മയ്ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *