KOYILANDY DIARY

The Perfect News Portal

മേലൂർ ശ്രീരാമകൃഷ്ണ മഠത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വകയായി വാഹനം

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ മഠത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സംഭാവനയായി വാഹനം ലഭിച്ചു. മഹീന്ദ്ര ബൊലാറോ വണ്ടിയാണ് ലഭിച്ചത്. മേലൂർ ആശ്രമത്തിൽ നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ. ഡി.ജി.എം. ഡി. മേരി സഗയ വാഹനത്തിൻ്റെ താക്കോൽ മഠം അധ്യക്ഷൻ സ്വാമി സുന്ദരാനന്ദക്ക് കൈമാറി. റീജിയണൽ മാനേജർ കെ. ഇന്ദു പാർവ്വതി അധ്യക്ഷത വഹിച്ചു.

നഗരസഭ അധ്യക്ഷ കെ.പി. സുധ, റീജിയണൽ സെക്രട്ടറി കെ.സി. ശിവശങ്കരൻ, അസി. ജന. സെക്രട്ടറി കെ.ഇ അജിത്, കൊയിലാണ്ടി ചീഫ് മാനേജർ ജിതിൻ രാജൻ, കെ.സി. അസി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *