KOYILANDY DIARY

The Perfect News Portal

കാരയാട് പൊന്നൻ ചാലിൽ മുക്ക്-തേവർകുന്ന് മിനി സ്റ്റേഡിയം റോഡ് തുറന്ന് കൊടുത്തു

അരിക്കുളം: കാരയാട്. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട്  പൊന്നൻ ചാലിൽ മുക്ക് തേവർകുന്ന് മിനി സ്റ്റേഡിയം റോഡിന്റെ ഉദ്ഘാടനം പന്തലായനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി  കെ. പി അദ്ധ്യക്ഷത വഹിച്ചു എം. പി പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അബിനീഷ്,  രജില ടി. എം, സി. കെ. നാരായണൻ മാസ്റ്റർ പി, കെ ഗോപി എന്നിവർ സംസാരിച്ചു വി. ശശി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *