KOYILANDY DIARY

The Perfect News Portal

മരം മുറിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു

ദേശീയപാതയിൽ മരം മുറിഞ്ഞ് വീണു. കൊയിലാണ്ടി: ഗവൺമെൻറ് ഹോസ്പിറ്റലിന് മുന്നിലുള്ള മരക്കൊമ്പാണ് കണ്ടെയ്നർ ലോറി തട്ടി ലോറിയുടെ മുകളിൽ പൊട്ടി വീണത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി കൊമ്പ് മുറിച്ചുമാറ്റി. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിജു പ്രസാദിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഹേമന്ദ് ബി, നിധി പ്രസാദ് ഇ.എം, ഷാജു, അഖിൽ, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *