KOYILANDY DIARY

The Perfect News Portal

എ. പി ബാലൻ അനുസ്മരണം നടത്തി

കൊയിലാണ്ടി: സാമൂഹ്യ പ്രവർത്തകനും കേരള ഫയർഫോഴ്‌സ് സിവിൽ ഡിഫൻസ് വളണ്ടിയറുമായിരുന്ന എ. പി ബാലൻ്റെ ഒന്നാം ചരമ വാർഷികം മേലൂർ കെ എം എസ് ലൈബ്രറിയുടേയും, സിവിൽ ഡിഫൻസ് യൂനിറ്റ് കൊയിലാണ്ടിടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. കെ. എം. എസ് ലൈബ്രറിയിൽ നടന്ന അനുസ്മരണ സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി എം ഗംഗാധരൻ അധ്യക്ഷനായി. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു അനുസ്മരണ പ്രഭാഷണം നടത്തി.

ഫയർ ആൻറ് റസ്ക്യൂ സ്റേറഷൻ ഓഫീസർ സിപി ആനന്ദൻ ഓർമ്മ മരം നട്ടു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻറും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ പി വേണു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഗീത കാരോൽ, ബ്ലോക്ക് പഞ്ചായത്തംഗം ജുബീഷ്, ഫയർ ആൻറ് റസ്ക്യൂ ഓഫീസർ കെ ടി റഫീഖ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ കെ എം ബിജു, ശ്രീ സുതൻ പുതുക്കോടന, രാജൻപിലാക്കാട്ട്, കെ ഗീതാനന്ദൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡൻ്റ് എ സജീവ് കുമാർ സ്വാഗതവും, കെ സദാനന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *