KOYILANDY DIARY

The Perfect News Portal

മിഥിലാജിനെ ഡി.വൈ.എഫ്.ഐ ആദരിച്ചു

കൊയിലാണ്ടി: മിഥിലാജിനെ ഡി. വൈ. എഫ്. ഐ ആദരിച്ചു. കോരപ്പുഴയിൽ മുങ്ങിത്താഴുന്ന യുവതിയെ തൻ്റെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തിയ ഡി.വൈ.എഫ്.ഐ കോരപ്പുഴ യൂണിറ്റ് കമ്മിറ്റി അംഗം മുഹമ്മദ് മിഥിലാജിനെയാണ് ഡി. വൈ. എഫ്. ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആദരിച്ചത്. ബ്ലോക്ക് സെക്രട്ടറി ബി. പി ബബീഷ്‌ പൊന്നാട അണിയിച്ചു.ജോ.സെക്രട്ടറി N ബിജീഷ്,അജ്നഫ് കെ, ലിജീഷ് എം, അഖിൽഷാജ്, അനന്തു, വിഷ്ണു മോഹൻ, സി. ടി രാഘവൻ, ഷിബു, രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *