KOYILANDY DIARY

The Perfect News Portal

തോട്ടിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

കൊയിലാണ്ടി: അത്തോളിയിൽ, തോട്ടിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വൈകുന്നേരം 5 മണിയോടെ അത്തോളി അത്താണി വയലിലെ കുഴിയിൽ പോത്ത് വീണ വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി ഹോസ് ഉപയോഗിച്ച് കരക്കെത്തിച്ചു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ റഫീഖ് കവിലിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ സിധീഷ്, കെ. ഇർഷാദ്, അഖിൽ, പി.വി, മനോജ്, ഹോംഗാർഡ്‌ സത്യൻ, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *