KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി

കൊയിലാണ്ടി: പെരുവട്ടൂരിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയതായി വിവരം. കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ വിപിൻ എന്നയാളുടെ ഭാര്യ അഭിരാമി (23) യെയാണ് വടകരയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതലാണ് ഇവരെ കാണാതായത്. ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വടകരയിൽ നിന്ന് കണ്ടെത്തുന്നത്. പുലർച്ചെ ഒരു മണിക്കാണ് ഇത് സംബന്ധിച്ച വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *