KOYILANDY DIARY

The Perfect News Portal

ടി.വി.വിജയനെ അനുസ്മരിച്ചു

കൊയിലാണ്ടി: ടി.വി.വിജയനെ അനുസ്മരിച്ചു. കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യവും, മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി. വി വിജയൻ്റെ രണ്ടാം ചരമവാർഷിക ദിനം പയറ്റുവളപ്പിലെ വസതിയിൽ സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെയും,104 ആം ബൂത്ത്‌ കോൺഗ്രസ്‌ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. വീട്ടിൽ നടന്ന പുഷ്പാർച്ചന ചടങ്ങ്  ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. കെ എബ്രഹാം, മുൻ ഡി.സി.സി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ,രത്നവല്ലി ടീച്ചർ, സി. വി ബാലകൃഷ്ണൻ, വി.വി സുധാകരൻ, കെ. രാജൻ, രാജേഷ് കീഴരിയൂർ, ചെറുമഠത്തിൽ രാധാകൃഷ്ണൻ, അഡ്വ. സതീഷ് കുമാർ, അഡ്വ. പി ടി ഉമേന്ദ്രൻ, കൗൺസിലർ മനോജ്‌ പയറ്റുവളപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *