KOYILANDY DIARY

The Perfect News Portal

നഗര സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രം പണി പൂർത്തിയാവുന്നു

കൊയിലാണ്ടി: നഗര സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി പട്ടണത്തിൽ പ്രൗഡിയോടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പണി പൂർത്തിയാവുന്നു. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിനു കിഴക്കു ഭാഗമാണ് പുതിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പണിയുന്നത്. ദേശീയപാത അതോറിറ്റിയാണ് നിർമ്മാണം നടത്തുന്നത്. സ്റ്റേറ്റ് ബാങ്കിനു മുൻവശത്തായി ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കണമെന്ന് മുമ്പ് അഭിപ്രായം ഉണ്ടായിരുന്നു. ഇവിടെ നിന്നും, മേപ്പയ്യൂർ, പുറക്കാട്, ചിങ്ങപ്പുരം, മുചുകുന്ന്, പാറപ്പള്ളി, ഭാഗത്തേക്ക് പോകുന്നവർ വെയിലിൽ ബസ്സ് കാത്ത് നിൽക്കേണ്ട അവസ്ഥയുണ്ടെന്നതും വസ്തുതയാണ്. എന്നാൽ ആ ഭാഗത്ത് സ്ഥലസൗകര്യമില്ലാത്തതാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ സാധിക്കാത്തതെന്ന് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത് പറഞ്ഞു. കിഴക്ക് ഭാഗത്ത് പുതിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ ബാങ്കിനു സമീപത്തെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാവും ബസ്സുകൾ റോഡിൽ നിർത്തുന്ന അവസ്ഥ മാറിക്കിട്ടുമെന്നും അടുത്ത ദിവസംതന്നെ പുതിയ ബസ്സ് സ്റ്റോപ്പ് തുറന്നുകൊടുക്കുമെന്നും അദ്ധേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *