KOYILANDY DIARY

The Perfect News Portal

ആനപ്പാറ ക്വോറിയിൽ വീണ്ടും സംഘർഷം ഒരു സ്ത്രീക്കും 3 പോലീസുകാർക്കും പരിക്കേറ്റു

കീഴരിയൂർ; ആനപ്പാറ ക്വോറിയിൽ വീണ്ടും സംഘർഷം ഒരു സ്ത്രീക്കും 3 പോലീസുകാർക്കും പരുക്ക്. സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്. ആനപ്പാറ ക്വോറിക്കെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലേ സമരം തുടരുന്നതിനിടെ പോലീസിനെ ഉപയോഗിച്ച് ക്വോറി മാനേജ്മെൻ്റ് ക്വോറി പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്ന് വീണ്ടും സംഘർഷം ഉണ്ടായത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും എസ്.ഐ. ഉൾപ്പെടെ 3 പോലീസുകാർക്കും മറ്റൊരു സമരാനുകൂലിക്കും പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്.ഐ.മാരായ അനൂപ്, കെ.ടി. രഘു, സിപിഒ. ദേവാനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇന്നലെയും പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു ഇതേ തുടർന്ന് ക്വോറി മാനേജർക്ക് പരിക്കേറ്റതിനെ തുടർന്ന സമരസമിതിയിലെ രണ്ട് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്. ഉന്ന പോലീസ് സംഘം ഇടപെട്ട് ഇന്നലെ സംഘർഷം നിയന്ത്രിച്ചിരുന്നു. വ്യാഴാഴ്ച ക്വോറി പ്രവർത്തനം നിർത്തി വെക്കുകയും ചെയ്തു. തുടർന്നാണ് ഇന്ന് പൂർവ്വാധിക്യം ശക്തിയോടെ പോലീസ് സാന്നിദ്ധ്യത്തിൽ മാനേജ്മെൻ്റ് ക്വോറി പ്രവർത്തനം ഇന്ന് വീണ്ടും ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *