KOYILANDY DIARY

The Perfect News Portal

അവശനിലയിൽ കണ്ടെത്തിയ വെള്ളി മൂങ്ങ കൊയിലാണ്ടി പോലീസ് സംരക്ഷണയിൽ

കൊയിലാണ്ടി: റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയ്ക്ക് കൊയിലാണ്ടി പോലീസ് രക്ഷകരായി. കൊയിലാണ്ടി കെ.ഡി.സി. ബാങ്ക് പരിസരത്ത് ഗുഡ്‌സ് ഓട്ടോ തൊഴിലാളികളാണ് വെള്ളി മൂങ്ങയെ ആദ്യമായി കാണ്ടെത്തിയത്. തുടർന്നാണ് അത് വഴി വന്ന കൊയിലാണ്ടി പോലീസ് സംഭവം അറിഞ്ഞത്. അവശനിലയിലായിരുന്നു വെള്ളി മൂങ്ങ.

എസ്.ഐ. കെ.ടി. രഘുവും, സി.പി.ഒ. സനൽ, എം.എസ്.പി.യിലെ നിഖിൽ, അഖിലാനന്ദ് തുടങ്ങിയർ ചേർന്ന് വെള്ളിമൂങ്ങയെ എടുത്ത് കൊയിലാണ്ടി മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ യാതൊരു കുഴപ്പവുമില്ലെന്നും പരിക്കില്ലെന്നും കണ്ടെത്തി. തുടർന്ന് വനം വകുപ്പുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് മുമ്പ് ഉദ്യോഗസ്ഥരെത്തി വെള്ളിമൂങ്ങയെ ഏറ്റുവാങ്ങുമെന്നാണ് അറിയുന്നത്. ഇപ്പോൾ വെളളി മൂങ്ങ കൊയിലാണ്ടി പോലീസിന്റെ സംരക്ഷണയിൽ സുഖമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *