KOYILANDY DIARY

The Perfect News Portal

കേരള കർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി: കേരളകർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ കൊയിലാണ്ടി ഏരിയതല ഉത്ഘാടനം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ മുൻ ജില്ലാ നേതാവ് യുകെ ദാമോദരൻ മാസ്റ്റർക്ക്  നൽകി ഉത്ഘാടനം ചെയ്യതു. കൊയിലാണ്ടി ഈസ്റ്റ് മേഖലാ സെക്രട്ടറി എ. സുധാകരൻ അദ്ധ്യക്ഷനായി. കുറുവങ്ങാട് സൗത്ത് യൂനിറ്റ് സെക്രട്ടറി എൻ. കെ. അബ്ദുൾ നിസാർ സ്വാഗതം പറഞ്ഞു.

കൊല്ലം മേഖലാ തല ഉദ്ഘാടനം ഏരിയാ കമ്മറ്റി അംഗം കെ. ബാലൻ നായർ നിർവ്വഹിച്ചു. കെ. സുധാകരൻ അദ്ധ്യക്ഷനായി. വെങ്ങളത്ത് പി.സി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. മുസ്തഫ അദ്ധ്യക്ഷതവഹിച്ചു. കൊയിലാണ്ടി സൗത്തിൽ പി.കെ. ഭരതൻ ഉദ്ഘാടനം ചെയ്തു. പൊയിൽക്കാവിൽ പി. വി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. വികാസ് കന്മന അദ്ധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *