KOYILANDY DIARY

The Perfect News Portal

മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ താലൂക്കാശുപത്രി സുസജ്ജം: സൂപ്രണ്ട്

കൊയിലാണ്ടി: കോവിഡിൻ്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയും സജ്ജമായി. ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ മുഴുവൻ സമയ ആർ.ആർ.ടി. ടീം ഒരുങ്ങിയതായും മറ്റ് സൌകര്യങ്ങൾ ഒരുക്കിയതായും സൂപ്രണ്ട് വ്യക്തമാക്കി. 15 വയസ്സു മുതൽ 17 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്, മുതിർന്നവർക്കും, കോവിഡ് മുന്നണി പോരാളികൾക്കുമുള്ള കുത്തിവെപ്പ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ ആർ.ടി.പി.സി.ആർ. ടെസ്റ്റിംഗ്, മുഴുവൻ സമയ ലാമ്പ് സൗകര്യം. ലക്ഷണമുള്ളവർ സ്വയം നിരീക്ഷണത്തിലിരിക്കുക, ആർ.ടി.പി.സി.ആർ. നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തുക, സാമൂഹിക അകലം പാലിക്കുക. മാസ്ക് കൃത്യമായി ധരിക്കുക സാനിറ്റൈസർ, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുക, എന്നീ നിർദേശങ്ങൾ പാലിക്കണമെന്ന് സുപ്രണ്ട് ഷീലാ ഗോപാലകൃഷ്‌ണൻ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ കോവിഡ് കിടത്തി ചികിത്സ ഇല്ലാത്തതിനാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്ന നിർദേശം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *