KOYILANDY DIARY

The Perfect News Portal

കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ പുനരധിവസിപ്പിക്കണം: വ്യാപാരികൾ

കൊയിലാണ്ടി: കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും മേൽപ്പാലത്തിന്റെ അടിഭാഗം റൂമുകൾ തിരിച്ച് കച്ചവട ആവശ്യത്തിനായി അനുവദിക്കമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ 11 വർഷമായി പട്ടണത്തിന്റെ വികസനത്തിന്റെ ഭാഗമായി പഴയ ബസ്സ്സ്റ്റാന്റ് കെട്ടിടം, റെയിൽവെ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയോരത്തെ കച്ചവട സ്ഥാപനങ്ങൾ എന്നിവ ഓഴിപ്പിക്കുകയും പുനരധിവാസം ഉറപ്പു നൽകുകയും ചെയ്തിരുന്നതായി വ്യാപാരികൾ വ്യക്തമാക്കി.

എന്നാൽ 11 വർഷം കഴിഞ്ഞിട്ടും അനുകൂല സമീപനം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. വിഷയം ഉന്നയിച്ച് വ്യാപാരി നേതാക്കൾ നഗരസഭ നഗരസഭ സെക്രട്ടറിക്ക് നിവേദനം കൈമാറി. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി. കെ.പി. ശ്രീധരൻ, ടി.പി. ഇസ്മായിൽ, ശറഫുദ്ദീൻ, എം. ശശിധരൻ, പ്രബീഷ് കുമാർ, സുൽഫിക്കർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *