KOYILANDY DIARY

The Perfect News Portal

മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചരിച്ച വാഹനത്തിന്റെ പിറകിൽ ബൈക്കിടിച്ചു. യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി : മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചരിച്ച വാഹനത്തിന്റെ പിറകിൽ ബൈക്കിടിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്ക്, വിയ്യൂർ ഇല്ലത്ത്താഴ സ്വദേശി ചൂരക്കാട്ട് രാജേഷിനാണ് പരിക്കേറ്റത്. കൊയിലാണ്ടി കൊല്ലത്താണ് അപകടം ഉണ്ടായത്. യുവാവിനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മന്ത്രി വടകരയിലേക്ക് പോകുകയായിരുന്നെന്നാണ മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

കാറിന്റെ പിറകിൽ ബൈക്ക് ശക്തിയായി ഇടിച്ചതിന് ശേഷം പിറകിലെ ഗ്ലാസ്സിൻമുകളിലേക്ക് യുവാവ് തെറിച്ച് വീഴുകയായിരുന്നു. ഗ്ലാസ്സ് നിശ്ശേഷം തകർന്നിട്ടുണ്ട്. ഗ്ലാസിൽ തട്ടിയാണ് യുവാവിന് തലയ്ക്ക് പരിക്കേറ്റത്. കൊല്ലം ടൗണിനടുത്തുള്ള ഡിവൈഡർ ഉള്ള സ്ഥലത്താണ് അപകടം ഉണ്ടായത്. സംഭവത്തിന്ശേഷം യാത്ര റദ്ദാക്കി മന്ത്രി കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *