KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ വർക്കിങ്ങ് ഗ്രൂപ്പുകളുടെ പൊതുയോഗം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് വർക്കിങ്ങ് ഗ്രൂപ്പുകളുടെ പൊതുയോഗം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ. ജീവാനന്ദൻ പദ്ധതി വിശദീകരണവും ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ വിജയരാഘവൻ പദ്ധതി വിശദീകരണവും നടത്തി. ഉപാധ്യക്ഷ ബിന്ദു മഠത്തിൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി.എം. കോയ, ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. ടി. മനോജ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *