KOYILANDY DIARY

The Perfect News Portal

കേരള പ്രവാസി സംഘം കാപ്പാട് മേഖല കൺവെൻഷൻ

കൊയിലാണ്ടി: കേരള പ്രവാസി സംഘം കാപ്പാട് മേഖല കൺവെൻഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംസീർ കാവിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മങ്ങോട്ടിൽ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ ജോയിന്റ് സെക്രട്ടറി എം.കെ രാമകൃഷ്ണൻ സംസാരിച്ചു. 60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികളേയും ക്ഷേമ പെൻഷൻ പരിധിയിൽ കൊണ്ടുവരണമെന്നും, നോർക്ക പദ്ധതികളായ സ്വാന്ത്വന പദ്ധതി, പുനരധിവാസ പദ്ധതികൾ, ഇൻഷുറൻസ്, ക്ഷേമനിധി തുടങ്ങിയ പ്രവാസി ക്ഷേമ പദ്ധതികൾ കേന്ദ്രസർക്കാർ നിയമം മൂലം നടപ്പിലാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി നദീർ കാപ്പാട് സ്വാഗതവും, പ്രേമ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *