KOYILANDY DIARY

The Perfect News Portal

മേള വിസ്മയം തീർത്ത് പെൺകുട്ടികളുടെ ഇരട്ട തായമ്പക

കൊയിലാണ്ടി: മേള വിസ്മയം തീർത്ത് പെൺകുട്ടികളുടെ ഇരട്ട തായമ്പക. പ്രസിദ്ധ വാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിൽ അഭ്യസനം പൂർത്തിയാക്കിയ അഭിരാമി ഗോകുൽനാഥും, കാവ്യ താര ദാമോദരനുമാണ് അരങ്ങേറ്റം നടത്തിയത്. കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ചായിരുന്നു അരങ്ങേറ്റം. കൊല്ലം ഗുരുദേവകോളെജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിനിയായ അഭിരാമി കഴിഞ്ഞ 7 വർഷമായി വിനോദ് മാരാരുടെ കീഴിൽ അഭ്യസനം നടത്തി വരുന്നു. കാവ്യ താര അഞ്ച് വർഷമായി അഭ്യസനം നടത്തുന്നു.

ബാലുശ്ശേരി സംസ്കൃകൃത കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് അഞ്ച് വർഷമായി അഭ്യസനത്തിലാണ്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പെൺകുട്ടികളുടെ ഇരട്ട തായമ്പക അരങ്ങേറുന്നത്. പെൺകുട്ടികളുടെ ഇരട്ട തായമ്പക അരങ്ങേറ്റം കാണാൻ നിരവധി മേള ആസ്വാദകർ ക്ഷേത്രത്തിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *