KOYILANDY DIARY

The Perfect News Portal

കായലാട്ട് രവീന്ദ്രന്റെ ഒമ്പതാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: സാമൂഹിക മാറ്റത്തിന് കലാകാരൻമാർ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ പറഞ്ഞു. കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു. വിത്സൻ സാമുവൽ അനുസ്മരണ പ്രഭാഷണം നടത്തി.

ഉറൂബ് അവാർഡ് നേടിയ ചന്ദ്രശേഖരൻ തിക്കോടിയെ  അനുമോദിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉപഹാരം നൽകി. മുൻ എം.എൽ.എ പി.വിശ്വൻ, നാളികേര വികസന കോർപറേഷൻ ചെയർമാൻ എം.നാരായണൻ, എസ്.സുനിൽ മോഹൻ, കെ.വി. ആലി, വി.കെ. രവി . രാഗം മുഹമ്മദലി  കെ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *