KOYILANDY DIARY

The Perfect News Portal

ലയൺസ് ക്ലബ്ബ്‌ ചിത്ര രചനാ മത്സരം നടത്തി

ബാലുശ്ശേരി: ലയൺസ് ക്ലബ്ബ്‌ ചിത്ര രചനാ മത്സരം നടത്തി. ലയൺസ് ക്ലബ്ബ്‌ ‘സമാധാനം സാധ്യമാണ്’ എന്നവിഷയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ജില്ലാതല ചിത്ര രചനാ മത്സരത്തിൽ ജിൻസ സജിത്ത് (ബാലുശ്ശേരി എ.യു.പി.എസ്.), ഹാരി സതീഷ് (ജി.എച്ച്. എസ്.എസ്., നടുവണ്ണൂർ), വേദലക്ഷ്മി (സരസ്വതി വിദ്യാമന്ദിർ, നന്മണ്ട) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കവിയും ചിത്രകാരനുമായ സോമൻ കടലൂർ ഉദ്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ്‌ പ്രസിഡണ്ട് ഫൈസൽ കിനാലൂർ അധ്യക്ഷനായി. സംസ്ഥാനതല അധ്യാപക അവാർഡ് ജേതാവ് യു.കെ. ഷജിലിനെ ആദരിച്ചു. സുരേഷ് ബാബു, പഞ്ചമി ഗംഗാധരൻ, പി. വത്സൻ, ബിജു ബാലുശ്ശേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *