KOYILANDY DIARY

The Perfect News Portal

മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു

മേപ്പയൂർ: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. കോങ്കോട്ട് മുക്കിൽ നടന്ന സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സിപിഐഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ധനേഷ് സി കെ അധ്യക്ഷത വഹിച്ചു.

സിപിഐഎം മേപ്പയൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ രാജീവൻ, ജില്ലാ കമ്മറ്റി അംഗം സ:രാഹുൽ രാജ് നാദാപുരം, ഡി വൈ എഫ്‌ ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം എം ജിജേഷ്, സിപിഐഎം ലോക്കൽ കമ്മറ്റി അംഗം സുനിൽ വടക്കയിൽ, എസ് എഫ്‌ ഐ ജില്ലാ പ്രസിഡന്റ്‌ ആർ സിദ്ദാർത്ത്, ബ്രാഞ്ച് സെക്രട്ടറി അഡ്വ : പി ടി സത്യൻ, DYFI ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രമ്യ എ പി, കെ എം ലിഗിത്ത്, മേഖല പ്രസിഡന്റ്‌ അമൽ ആസാദ്‌ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ യൂണിറ്റിലെ ഉന്നതവിജയികളെ അനുമോദിച്ചു കാലിക്കറ്റ്‌ വി ഫോർ എന്റർടൈൻമെന്റ് കലാകാരന്മാർ അവതരിപ്പിച്ച കരോക്കെ ഗാനമേള , പ്രദേശത്തെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച  കലാപരിപാടികൾ എന്നിവ നടന്നു. യൂണിറ്റ് സെക്രട്ടറി അരുൺലാൽ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ദീപക് ലാൽ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *