KOYILANDY DIARY

The Perfect News Portal

ജനാധിപത്യ ധ്വംസനം വർത്തമാനകാല ഇന്ത്യയിൽ: എൻ.ജി.ഒ. യൂണിയൻ പ്രഭാഷണം

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 58 -ാം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനാധിപത്യ ധ്വംസനം വർത്തമാനകാല ഇന്ത്യയിൽ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് അധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാജചന്ദ്രൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സത്യൻ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *