KOYILANDY DIARY

The Perfect News Portal

യു.ഡി.എഫ്. നേതൃസംഗമം

പേരാമ്പ്ര : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കാൻ പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ്. നേതൃസംഗമം തീരുമാനിച്ചു. 20-ന് രാവിലെ പത്ത് മണിക്ക് പേരാമ്പ്ര സബ്ട്രഷറി പരിസരത്താണ് ധർണ. നേതൃസംഗമം കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്.പി. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ.എ. ജോസുകുട്ടി, രാജീവ് തോമസ്, രാജൻ മരുതേരി, കെ.പി. വേണുഗോപാൽ, എസ്.കെ. അസ്സയിനാർ, രാജൻ കെ. പുതിയെടുത്ത്, കെ.പി. രാമചന്ദ്രൻ, വി.ബി. രാജേഷ്, കെ.ടി. രാമചന്ദ്രൻ, ടോമി വള്ളിക്കാട്ടിൽ, കെ.കെ. അശോകൻ, കല്ലൂർ മുഹമ്മദലി, പുതുക്കുടി അബ്ദുറഹിമാൻ, വിജയൻ ചാത്തോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *