KOYILANDY DIARY

The Perfect News Portal

എം ബി ബി എസ് ബിരുദധാരിയെ കൊളക്കാട് സുരക്ഷ പാലിയേറ്റീവ് ആദരിച്ചു

ചേമഞ്ചേരി: സുരക്ഷ പാലിയേറ്റീവ് സൊസൈറ്റി കൊളക്കാട് യൂനിറ്റിന്റെ നേതൃത്ത്വത്തിൽ എം ബി ബി എസ് ബിരുദം ഫസ്റ്റ് ക്ലാസോടെ നേടിയ ഡോ: മേഘ ടി യെ ആദരിച്ചു. സുരക്ഷ യൂനിറ്റ് നടത്തി വരുന്ന ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ നിർണ്ണയ ക്യാമ്പിൽ വെച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഡോ: മേഘക്ക് ഉപഹാരം നൽകി. വാർഡ് മെമ്പർ ലതിക സി അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി രവിത്ത് കെ കെ സ്വാഗതവും പ്രസിഡണ്ട് ഹാരിസ് കെ വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *