KOYILANDY DIARY

The Perfect News Portal

11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു പരുക്കേല്‍പിച്ചു

മലപ്പുറം: വീടിനുള്ളില്‍ കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു പരുക്കേല്‍പിച്ചു. കോഡൂര്‍ ചെമ്മങ്കടവ് പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഇഷ (11 മാസം) ആണ് ഇന്നു രാവിലെ തെരുവുനായയുടെ ആക്രമണത്തിനിരയായത്. ഇഷയുടെ മുഖത്തും തലയിലും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കളവാതിലിലൂടെയാണ് നായ വീടിനുള്ളില്‍ കയറിയത്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.